ബെ​​​ർ​​​ലി​​​ൻ: ജ​​​ർ​​​മ​​​നി​​​യി​​​ലെ ബാ​​​ഡ​​​ൻ-​​​വ​​​ർ​​​ട്ട​​​ൻ​​​ബെ​​​ർ​​​ഗ് സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ൺ നി​​​രോ​​​ധി​​​ക്കാ​​​ൻ ആ​​​ലോ​​​ച​​​ന. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഭാ​​​വി​​​യെ​​​ക്ക​​​രു​​​തി​​​യാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്ന് സാം​​​സ്കാ​​​രി​​​ക​​​വ​​​കു​​​പ്പ് മ​​​ന്ത്രി തെ​​​രേ​​​സാ ഷോ​​​പ്പ​​​ർ പ​​​റ​​​ഞ്ഞു.

മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം മാ​​​നസികാ​​​രോ​​​ഗ്യ​​​ത്തെ​​​യും പ​​​ഠ​​​ന​​​ശേ​​​ഷി​​​യ​​​യെും ബാ​​​ധി​​​ക്കും. പ്രാ​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളെ​​​ന്നും മ​​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


ഇ​​​റ്റ​​​ലി, ഫ്രാ​​​ൻ​​​സ്, ഡെ​​​ന്മാ​​​ർ​​​ക്ക് തു​​ട​​ങ്ങി​​യ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്. ജ​​​ർ​​​മ​​​നി​​​യി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളാ​​​ണ്. അ​​​തി​​​നാ​​​ൽ പ​​​ല സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്.