ഫോണിന്റെ ഡിലീറ്റഡ് ഫോൾഡറിൽ നസ്രള്ളയുടെ ചിത്രം: യുവഡോക്ടറെ നാടുകടത്തി അമേരിക്ക
Tuesday, March 18, 2025 11:28 PM IST
ബോസ്റ്റൺ: ലബനനിലേക്കു നാടുകടത്തിയ യുവഡോക്ടർ ഹിസ്ബുള്ള തലവന്റെ സംസ്കാരചടങ്ങുകളിൽ സംബന്ധിച്ചിരുന്നെന്ന് അമേരിക്ക.
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹില്ബുള്ള മുൻ തലവൻ ഹസൻ നസറള്ളയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി ഡോ. റാഷ അലവീഹ് സമ്മതിച്ചതായി ഹോംലാൻഡ് സെക്യൂരിറ്റി അധികൃതർ അറിയിച്ചു.
റാഷയെ നാടുകടത്തരുതെന്നു ഫെഡറൽ കോടതി ഉത്തരവുണ്ടായിരുന്നിട്ടും നാടുകടത്തിയതിനെതിരേ വലിയതോതിൽ പ്രതിഷേധം അലയടിക്കുകയാണ്.
നസ്രള്ളയോട് അനുഭാവം പുലർത്തുന്ന ഫോട്ടോകളും വീഡിയോകളും സെൽ ഫോണിന്റെ ഡിലീറ്റഡ് ഫോൾഡറിൽ കണ്ടെത്തിയെന്നാരോപിച്ചാണു റാഷയെ നാടുകടത്തിയത്.