ബൈഡന്റെ മക്കളുടെ പ്രത്യേക സുരക്ഷ പിൻവലിച്ച് ട്രംപ്
Tuesday, March 18, 2025 11:28 PM IST
വാഷിംഗ്ടൺ: മുൻഗാമിയായ ജോ ബൈഡന്റെ മക്കളുടെ പ്രത്യേക സുരക്ഷ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ബൈഡന്റെ മക്കളായ ഹണ്ടറിനും ആഷ്ലിക്കും നൽകിവന്ന സീക്രട്ട് സർവീസ് സേവനം ഉടനടി നിർത്തലാക്കുന്നതായി ട്രംപ് പറഞ്ഞു.
മക്കളുടെ സീക്രട്ട് സർവീസ് സുരക്ഷ ജനുവരിയിൽ സ്ഥാനമൊഴിയുന്നതിനു തൊട്ടുമുമ്പ് ബൈഡൻ നീട്ടിയിരുന്നു. മുൻ പ്രസിഡന്റമാർക്കും അവരുടെ പങ്കാളികൾക്കും ഫെഡറൽ നിയമപ്രകാരം ആജീവനാന്ത സീക്രട്ട് സർവീസ് സംരക്ഷണം ലഭിക്കും.
എന്നാൽ, 16 വയസിനു മുകളിലുള്ള അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കു ലഭിക്കുന്ന സംരക്ഷണം അവർ പ്രസിഡന്റ് സ്ഥാനം ഒഴിയുമ്പോൾ അവസാനിക്കും.