ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ൽ ടെ​സ്‌​ല കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ച്ച​ശേ​ഷം തീ​പി​ടി​ച്ചു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ നാ​ല് ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ചു.

ഗു​ജ​റാ​ത്തി​ലെ ഗോ​ധ്ര സ്വ​ദേ​ശി​ക​ളാ​യ കേ​താ കോ​ഹി​ൽ(30), സ​ഹോ​ദ​ര​ൻ നീ​ൽ കോ​ഹി​ൽ(26), ഗു​ജ​റാ​ത്തി​ലെ​ത​ന്നെ ആ​ന​ന്ദ് സ്വ​ദേ​ശി​ക​ളാ​യ ദി​ഗ്‌​വി​ജ​യ് പ​ട്ടേ​ൽ(32), ജ​യ് സി​സോ​ദി​യ(20) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. 20കാ​രി​യാ​യ യു​വ​തി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ‌​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ടൊ​റ​ന്‍റോ​യ്ക്കു സ​മീ​പം ചെ​റി സ്ട്രീ​റ്റി​ന​ടു​ത്ത ലേ​ക് ഷോ​ർ ബൗ​ലെ​വാ​ർ​ഡി​ൽ പ്രാ​ദേ​ശി​ക​സ​മ​യം വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി 12.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം ടൊ​റ​ന്‍റോ​യി​ലെ ബ്രാം​ബ്റ്റ​ണി​ലു​ള്ള താ​മ​സ​സ്ഥ​ല​ത്തേ​ക്കു വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

അ​തേ​സ​മ​യം, ടെ​സ്‌​ല കാ​റി​ലെ ബാ​റ്റ​റി സെ​ല്ലാ​ണു തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.