സുനാക് മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ഗ്രാന്റ് ഷാപ്സ്, പെന്നി മോർഡന്റ്, ജേക്കബ് റീസ് മോഗ് എന്നിവരടക്കം 11 മന്ത്രിമാർ പരാജയം രുചിച്ചു. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം ഒഴിയുമെന്നു ഋഷി സുനാക് (44) അറിയിച്ചു. 2022 ഒക്ടോബറിലാണ് സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായത്.
മലയാളിയായ സോജൻ ജോസഫ് ഉൾപ്പെടെ 28 ഇന്ത്യൻ വംശജർ പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രിമാരായ പ്രീതി പട്ടേൽ, സുവെല്ല ബ്രേവർമാൻ, ക്ലെയർ കുടീഞ്ഞോ തുടങ്ങിയ ഇന്ത്യൻവംശജരും വിജയിച്ചു.
കക്ഷിനില ആകെ സീറ്റ് -650
ലേബർ പാർട്ടി -412
കൺസർവേറ്റീവ് പാർട്ടി -121
ലിബറൽ ഡെമോക്രാറ്റ് -71
എസ്എൻപി -9
എസ്എഫ് -7
മറ്റുള്ളവർ -38