ചൈനയിലെ പള്ളികളിൽ ക്രൂശിതരൂപം മാറ്റി ഷീ ചിൻപിംഗിന്റെ ചിത്രം വയ്ക്കാൻ നിർദേശം
Wednesday, October 2, 2024 4:10 AM IST
വാഷിംഗ്ടൺ: ചൈനയിൽ പള്ളികളിൽനിന്നു ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാനും ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങൾക്കു പകരം പ്രസിഡന്റ് ഷീ ചിൻപിംഗിന്റെ ചിത്രങ്ങൾ വയ്ക്കാനും നിർദേശം.
സർക്കാർ മതഗ്രന്ഥങ്ങൾ സെൻസർ ചെയ്യുകയാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രസംഗിക്കാൻ വൈദികരെ നിർബന്ധിക്കുകയും പള്ളികളിൽ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കുകയും ചെയ്യുകയാണെന്നും അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കൻ കമ്മീഷന്റെ റിപ്പോർട്ടിൽ ആരോപിച്ചു.