ഇസ്രേലി പ്രതിരോധമന്ത്രി യോവ് ഗാലന്റിനെ ഫോണിൽ വിളിച്ചാണ് യുഎസ് പ്രതിരോധ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്. മേഖലയിലെ യുഎസ് സുരക്ഷാസന്നാഹങ്ങൾ ഇസ്രയേലിന്റെ പ്രതിരോധത്തിനായി ഉപയോഗിക്കുമെന്ന് പെന്റഗൺ വക്താവ് പാറ്റ് റൈഡർ പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, ഹിസ്ബുള്ള മേധാവി ഹസൻ നസ്രുള്ളയെ കൊലപ്പെടുത്തിയതിനെ റഷ്യ അപലപിച്ചു. ഇത്തരം പ്രകോപനങ്ങൾ മേഖലയിലെ സംഘർഷം രൂക്ഷമാക്കാനേ ഉപകരിക്കൂവെന്ന് ക്രംലിൻ വക്താവ് പറഞ്ഞു.