ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം മുന്നിലെന്നു സർവേ
Monday, September 30, 2024 12:34 AM IST
വിയന്ന: ഓസ്ട്രിയൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ഫ്രീഡം പാർട്ടിക്കു മുൻതൂക്കമെന്നു പ്രവചനം. റഷ്യയോടുള്ള ചായ്വുള്ള ഫ്രീഡം പാർട്ടി 29.1 ശതമാനം വോട്ടും ഭരണകക്ഷിയായ യാഥാസ്ഥിതിക ഓസ്ട്രിയൻ പീപ്പിൾസ് പാർട്ടി 26.2 ശതമാനം വോട്ടും സെന്റർ-ലെഫ്റ്റ് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി 20.4 ശതമാനം വോട്ടും നേടുമെന്നാണ് പ്രമുഖ മാധ്യമങ്ങളുടെ അഭിപ്രായസർവെയിൽ പറയുന്നത്.
ആരു മുന്നിലെത്തിയാലും ഭൂരിപക്ഷം ലഭിക്കില്ലെന്നും പ്രവചനമുണ്ട്. അതേസമയം, സർക്കാർ രൂപീകരിക്കാൻ ഫ്രീഡം പാർട്ടിയുമായി ഒരു കാരണവശാലും സഹകരിക്കില്ലെന്ന് മറ്റു കക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സഖ്യസർക്കാരിനും സാധ്യതയുണ്ട്. രാജ്യത്ത് കുടിയേറ്റം വർധിക്കുന്നതിനെതിരേയായിരുന്നു ഫ്രീഡം പാർട്ടിയുടെ പ്രധാന പ്രചാരണം.