മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: മെ​​​​ക്സി​​​​ക്കോ​​​​യു​​​​ടെ ആ​​​​ദ്യ വ​​​​നി​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ക്ലോ​​​​ഡി​​​​യ ഷെ​​​​യ്ന്‍​ബോം. ആ​​​​ധു​​​​നി​​​​ക മെ​​​​ക്സി​​​​ക്കോ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ആ​​​​ദ്യ വ​​​​നി​​​​താ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി ക്ലോ​​​​ഡി​​​​യ ചൊ​​​​വ്വാ​​​​ഴ്ച സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റു. സ്ത്രീ​​​​ക​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ സം​​​​ര​​​​ക്ഷി​​​​ക്കു​​​​മെ​​​​ന്നും ലാ​​​​റ്റി​​​​ന​​​​മേ​​​​രി​​​​ക്ക​​​​യിലെ ര​​​​ണ്ടാം ന​​​​മ്പ​​​​ർ സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥയായി രാ​​​​ജ്യ​​​​ത്തെ മാ​​​​റ്റി​​​​ത്തീ​​​​ർ​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.


ശാ​​​​സ്ത്ര​​​​ജ്ഞ​​​​യാ​​​​യ അ​​റു​​പ​​ത്തി​​ര​​ണ്ടു​​കാ​​​​രി ക്ലോ​​​​ഡി​​​​യ മെ​​​​ക്‌​​​​സി​​​​ക്കോ സി​​​​റ്റി​​​​യു​​​​ടെ ആ​​​​ദ്യ വ​​​​നി​​​​ത മേ​​​​യ​​​​ർ​​കൂ​​​​ടി​​​​യാ​​​​ണ്. രാ​​​​ജ്യ​​​​ത്തെ ജൂ​​​​ത വം​​​​ശ​​​​ജ​​​​രു​​​​ടെ ആ​​​​ദ്യ പ്ര​​​​സി​​​​ഡ​​​​ന്‍റ് എ​​​​ന്ന വി​​​​ശേ​​​​ഷ​​​​ണ​​​​വും ഇ​​​​തോ​​​​ടെ ക്ലോ​​​​ഡി​​​​യ​​​​യ്ക്കു സ്വ​​​​ന്ത​​​​മാ​​​​യി.