ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ 100 ആയി
ഹെലൻ ചുഴലിക്കാറ്റ്: മരണസംഖ്യ  100 ആയി
Tuesday, October 1, 2024 2:01 AM IST
പെ​​​റി: യു​​​എ​​​സി​​​ൽ നാ​​​ശംവി​​​ത​​​ച്ച ഹെ​​​ല​​​ൻ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​ന്‍റെ കെ​​​ടു​​​തി​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​തി​​​വേ​​​ഗം സ​​​ഹാ​​​യം എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ. അ​​​തേ​​​സ​​​മ​​​യം, മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 100 ആ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

പ​​​ർ​​​വ​​​ത​​​ന​​​ഗ​​​ര​​​മാ​​​യ ആ​​​ഷ് വി​​​ല്ലെ​​​യി​​​ൽ 30 പേ​​​ർ​​​ക്ക് ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ ഹെ​​​ലി​​​കോ​​​പ്ട​​​ർ മാ​​​ർ​​​ഗം മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മം തു​​​ട​​​രു​​​ക​​​യാ​​​ണ്.

ഫ്ളോ​​​റി​​​ഡ, ജോ​​​ർ​​​ജി​​​യ, സൗ​​​ത്ത് ക​​​രോ​​​ളി​​​ന, വി​​​ർ​​​ജീ​​​നി​​​യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മ​​​ര​​​ണ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്. നോ​​​ർ​​​ത്ത് ക​​​രോ​​​ളി​​​ന​​​യു​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ 50 തെ​​​ര​​​ച്ചി​​​ൽസം​​​ഘ​​​ങ്ങ​​​ളെ നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.


ഫ്ളോ​​​റി​​​ഡ​​​യി​​​ലെ ബി​​​ഗ് ബെ​​​ൻ​​​ഡ് പ്ര​​​ദേ​​​ശ​​​ത്ത് ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു ഹെ​​​ല​​​ൻ ക​​​ര​​​തൊ​​​ട്ട​​​ത്. ഇ​​​തി​​​ന്‍റെ പ്ര​​​ഭാ​​​വം മൂ​​​ലം ജോ​​​ർ​​​ജി​​​യ, നോ​​​ർ​​​ത്ത് ക​​​രോ​​​ളി​​​ന, സൗ​​​ത്ത് ക​​​രോ​​​ളി​​​ന, ടെ​​​ന്ന​​​സി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യാ​​​ണ് പെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.