ബെ​​​​​യ്റൂ​​​​​ട്ട്: ല​​​​​ബ​​​​​ന​​​​​നി​​​​​ലെ 24 ഗ്രാ​​​​​മ​​​​​ങ്ങ​​​​​ൾ​​​ക്കു​​​​​കൂ​​​​​ടി ഒ​​​​​ഴി​​​​​യാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽകി​​​ ഇ​​​​​സ്ര​​​​​യേ​​​​​ൽ.
ജ​​​​​ന​​​​​ങ്ങ​​​​​ൾ പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യം ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ഹി​​​​​സ്ബു​​​​​ള്ള​​​​​യു​​​​​മാ​​​​​യി അ​​​​​തി​​​​​ർ​​​​​ത്തി​​​​​ക​​​​​ട​​​​​ന്ന് ക​​​​​ര​​​​​യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നു ശേ​​​​​ഷം ബു​​​​​ധ​​​​​നാ​​​​​ഴ്ച​​​​​യാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യം കൂ​​​​​ടു​​​​​ത​​​​​ൽ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​ന്ന് ആ​​​​​ളു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 2006ലെ ​​​​​ഇ​​​​​സ്ര​​​​​യേ​​​​​ൽ-​​​​​ഹി​​​​​സ്ബു​​​​​ള്ള യു​​​​​ദ്ധ​​​​​ത്തി​​​​​നു ശേ​​​​​ഷം യു​​​​​എ​​​​​ൻ ബ​​​​​ഫ​​​​​ർ​​​​​സോ​​​​​ണാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച മേ​​​​​ഖ​​​​​ല​​​​​യാ​​​​​ണി​​​​​ത്.