ഇരട്ട ഗർഭപാത്രമുള്ള സ്ത്രീ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകി
Thursday, October 3, 2024 12:56 AM IST
ബെയ്ജിംഗ്: ഇരട്ട ഗർഭപാത്രങ്ങളോടെ അപൂർവ അവസ്ഥയുള്ള യുവതി ഓരോ ഗർഭപാത്രത്തിൽനിന്നും ഓരോ കുട്ടിയെ വീതം പ്രസവിച്ചു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാങ്സി പ്രവിശ്യയിൽപ്പെട്ട സിയാൻ പീപ്പിൾസ് ആശുപത്രിയിൽ കഴിഞ്ഞമാസം 18നായിരുന്നു പ്രസവം.
ലി എന്ന യുവതിയാണു ആൺകുഞ്ഞിനും പെൺകുഞ്ഞിനും ജന്മം നൽകിയത്. ഗർഭാശയത്തിന്റെ ഓരോ അറയിലും സ്വാഭാവികമായി ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും അപൂർവമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.