യുഎൻ സേനയെ അറിയിച്ചു അധിനിവേശ പദ്ധതിയെക്കുറിച്ച് ഇസ്രയേൽ തിങ്കളാഴ്ച അറിയിച്ചതായി ലബനനിൽ വിന്യസിച്ചിട്ടുള്ള യുഎൻ സമാധാന സേന പറഞ്ഞു. സംഘർഷം വർധിപ്പിക്കാതെ പിന്മാറാൻ ഇരുകൂട്ടരും തയാറാകണം.
അധിനിവേശം ലബനന്റെ പരമാധികാരത്തിന്റെയും യുഎൻ പ്രമേയത്തിന്റെയും ലംഘനമാകുമെന്ന് സേന ഓർമിപ്പിച്ചു.
മാസങ്ങളായി ഓപ്പറേഷൻ ഇസ്രേലി സേന മാസങ്ങളായി ലബനനിൽ ഓപ്പറേഷൻ നടത്തുന്നതായി സൈനിക വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ഡസൺ കണക്കിനു തവണ നടത്തിയ ഓപ്പറേഷനുകളിൽ ഹിസ്ബുള്ളയുടെ ആയുധങ്ങളും തുരങ്കങ്ങളും നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
10 ലക്ഷം അഭയാർഥികൾ ചരിത്രത്തിലെ ഏറ്റവും വലിയ അപകടഘട്ടത്തെയാണ് ലബനൻ നേരിടുന്നതെന്ന് നജീബ് മിക്കാത്തി. ലബനനിലുടനീളം പത്തു ലക്ഷം പേർ അഭയാർഥികളായി. യുഎൻ ഏജൻസികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.