ഷാംഗ്ഹായ് വാൾമാർട്ടിൽ കത്തിയാക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു
Wednesday, October 2, 2024 1:50 AM IST
ഷാംഗ്ഹായ്: ചൈനയിലെ ഷാംഗ്ഹായ് നഗരത്തിൽ വാൾമാർട്ട് സൂപ്പർമാർക്കറ്റിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ ലിൻ എന്ന മുപ്പത്തേഴുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
സാന്പത്തികപ്രശ്നങ്ങളാണു കുറ്റകൃത്യത്തിലേക്കു നയിച്ചതെന്നു കരുതുന്നു. പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. ചൈനീസ് സർക്കാർ സംഭവത്തെക്കുറിച്ചു സോഷ്യൽ മീഡിയയിലുള്ള ചർച്ചകൾ വിലക്കിയതായി പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.