ആശുപത്രിക്കു തീപിടിച്ച് ഒന്പതു മരണം
Friday, October 4, 2024 3:45 AM IST
തായ്പെയ് സിറ്റി: തെക്കൻ തായ്വാനിലെ പിംഗ്ടുംഗിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതു പേർ മരിച്ചു. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്ന് സൂചനയുണ്ട്. മൂന്നു മണിക്കൂർകൊണ്ട് തീയണച്ചു.രക്ഷാപ്രവർത്തകർ 300 രോഗികളെ ഒഴിപ്പിച്ചുമാറ്റി.