ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 39 (ബി) ​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ​സ്വ​ത്തു​ക്ക​ളും പൊ​തു​ന​ന്മ​യ്ക്കു​ള്ള പൊ​തു​സ്വ​ത്താ​യി (മെ​റ്റീ​രി​യ​ൽ റി​സോ​ഴ്സ​സ് ഓ​ഫ് ദ ​ക​മ്യൂ​ണി​റ്റി) സ​ർ​ക്കാ​രു​ക​ൾ​ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഭൂ​രി​പ​ക്ഷ വി​ധി​യി​ലൂ​ടെ സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ​സ്ഥ​ലം പൊ​തു​ന​ന്മ​യ്ക്കാ​യി ഏ​റ്റെ​ടു​ത്ത് പു​ന​ർ​വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​രു​ക​ൾ​ക്ക് ക​ഴി​യു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച സു​പ്ര​ധാ​ന​മാ​യ വി​ഷ​യ​ത്തി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ഒ​ന്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ​ബെ​ഞ്ച് വി​ധി പ്ര​സ്താ​വി​ച്ച​ത്.

1977ലെ ​ജ​സ്റ്റീ​സ് വി.​ആ​ർ. കൃ​ഷ്ണ​യ്യ​രു​ടെ വി​ധി​യി​ൽ ഭ​ര​ണ​ഘ​ട​നാ ​ബെ​ഞ്ച് വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി. മു​ൻ വി​ധി​ക​ൾ സോ​ഷ്യ​ലി​സ്റ്റ് കാ​ഴ്ച​പ്പാ​ടോ​ടെ ആ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു പി​ന്തു​ട​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


1960-70 കാ​ല​ഘ​ട്ട​ത്തി​ൽ രാ​ജ്യം സോ​ഷ്യ​ലി​സ്റ്റ് കാ​ഴ്ച​പ്പാ​ടി​ലാ​യി​രു​ന്നു​വെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഒ​ന്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ൽ ഏ​ഴു​പേ​ർ സം​യു​ക്ത വി​ധി പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ൾ ജ​സ്റ്റീ​സ് ബി.​ആ​ർ. നാ​ഗ​ര​ത്ന വി​ധി​യെ വി​യോ​ജി​പ്പു​ക​ളോ​ടെ പി​ന്തു​ണ​യ്ക്കു​ക​യും ജ​സ്റ്റി​സ് ധൂ​ലി​യ എ​തി​ർ​ക്കു​ക​യും ചെ​യ്തു.