മഹാരാഷ്ട്രയിൽ മോദി നാലു ദിവസം പ്രചാരണം നടത്തും
Monday, November 4, 2024 2:55 AM IST
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാലു ദിവസം പ്രചാരണം നടത്തും. എട്ട്, ഒന്പത്, 12, 14 തീയതികളിലാണ് മോദി എത്തുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരും മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തുന്നുണ്ട്.