26 പ്രമേയങ്ങൾ പാസാക്കി ടിവികെ
Monday, November 4, 2024 2:55 AM IST
ചെന്നൈ: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനം നടപ്പാക്കുന്നതിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന പ്രമേയം പാസാക്കി നടൻ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ). നീറ്റ് പരീക്ഷയിൽനിന്നു തമിഴ്നാടിനെ ഒഴിവാക്കണമെന്ന പ്രമേയവും പാർട്ടി പാസാക്കി. ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റിൽനിന്ന് വിദ്യാഭ്യാസം സംസ്ഥാന ലിസ്റ്റിലേക്കു മാറ്റണമെന്ന് ടിവികെ ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളനത്തിന് ശേഷം ഇന്നലെ ചെന്നൈയിൽ നടന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ 26 പ്രമേയങ്ങളാണു പാസാക്കിയത്.
ജാതി സർവേ നിർത്തിവയ്ക്കണമെന്നും പറന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കണമെന്നും മദ്യവില്പനശാലകൾ സമയബന്ധിതമായി പൂട്ടണമെന്നും എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.