മുനന്പം പ്രശ്നം പരിഹരിക്കുക സർക്കാർ ലക്ഷ്യം: ധനമന്ത്രി
Tuesday, November 5, 2024 2:48 AM IST
ന്യൂഡൽഹി: മുനന്പം പ്രശ്നം പരിഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അതിനുള്ള നടപടികൾ ഉണ്ടാകുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
മുനന്പം വിഷയത്തിൽ സർക്കാർ ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഞായറാഴ്ച ഡൽഹിയിൽ പറഞ്ഞതിന്റെ തുടർച്ചയായാണു മന്ത്രിയുടെ പ്രതികരണം.
മുനന്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.സിപിഎം കേന്ദ്ര കമ്മിറ്റിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിലും പത്രലേഖകരോടു പ്രതികരിച്ചില്ല.
പ്രശസ്ത ചരിത്രകാരി റോമിള ഥാപ്പറിന് പി. ഗോവിന്ദപിള്ള സ്മാരക അവാർഡ് സമ്മാനിച്ചശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി ഒന്നും പറയാതെ കാറിൽ കയറി എകെജി സെന്ററിലെ യോഗത്തിനായി പോയി.