പിജി ഡോക്ടറുടെ കൊലപാതകം ; വിചാരണ അടുത്ത തിങ്കളാഴ്ച മുതൽ
Tuesday, November 5, 2024 2:48 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ തിങ്കളാഴ്ച വിചാരണ തുടങ്ങും.
കേസിലെ ഏക പ്രതി സഞ്ജയ് റോയിക്കെതിരേ കൊലപാതകം, മാനഭംഗം ഉൾപ്പെടെ കുറ്റങ്ങൾ സിൽദയിലെ വിചാരണക്കോടതി ഇന്നലെ ചുമത്തി.എന്നാൽ, താൻ നിരപരാധിയാണെന്നു കോടതിക്കു പുറത്ത് മാധ്യമപ്രവർത്തകരോടായി സഞ്ജയ് റോയി പറഞ്ഞു.
""ഞാൻ പറയുന്നത് ആരും ശ്രദ്ധിക്കുന്നില്ല. കുറ്റം അടിച്ചേൽപ്പിച്ചിരിക്കുന്നു. വായ തുറക്കരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു''-പ്രതിയുടെ വാദം ഇത്തരത്തിലാണ്.