ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​പ​​​ക്ഷ​​​ത്തോ​​​ടു പ​​​ക്ഷ​​​പാ​​​ത​​​പരമാ​​​യി പെ​​​രു​​​മാ​​​റു​​​ന്നു​​​വെ​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര ഡി​​​ജി​​​പി ര​​​ശ്മി ശു​​​ക്ല​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​ൻ സ്ഥ​​​ലം മാ​​​റ്റി. തൊ​​​ട്ട​​​ടു​​​ത്ത മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന് താ​​​ത്കാ​​​ലി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

ഡി​​​ജി​​​പി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി മൂ​​​ന്ന് മു​​​തി​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പാ​​​ന​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.


പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​ടെ ഫോ​​​ണ്‍ ചോ​​​ർ​​​ത്തു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് ര​​​ശ്മി ശു​​​ക്ല​​​യ്ക്കെ​​​തി​​​രേ കോ​​​ണ്‍ഗ്ര​​​സ് ഉ​​​ന്ന​​​യി​​​ച്ച​​​ത്. പൂ​​​നയിൽ ക​​​മ്മി​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ര​​​ശ്മി ശു​​​ക്ല ഫോ​​​ണ്‍ ചോ​​​ർ​​​ത്തി​​​യ​​​താ​​​യി പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ‌

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ച്ച​​​മ​​​യ്ക്കാ​​​ൻ ഡി​​​ജി​​​പി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യും ആ​​​രോ​​​പ​​​ണമു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.