ഏക സിവിൽ കോഡ് അനുവദിക്കില്ല: ജാർഖണ്ഡ് മുഖ്യമന്ത്രി സോറൻ
Monday, November 4, 2024 2:55 AM IST
റാഞ്ചി: ജാർഖണ്ഡിൽ ഏക സിവിൽ കോഡ് (യുസിസി) അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ഹേമന്ത് സോറൻ. യുസിസിയോ ദേശീയ ജനസംഖ്യാ രജിസ്റ്ററോ (എൻആർസി) നടപ്പാക്കില്ലെന്നാണു പ്രഖ്യാപനം. അധികാരത്തിലെത്തിയാൽ യുസിസി നടപ്പാക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ വാഗ്ദാനംചെയ്തിരുന്നു.
ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.