യോഗി ആദിത്യനാഥിനു വധഭീഷണി: യുവതിയെ ചോദ്യം ചെയ്തു വിട്ടയച്ചു
Tuesday, November 5, 2024 1:41 AM IST
മുംബൈ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നു മുംബൈ പോലീസിനു വാട്സാപ്പിൽ ഭീഷണി സന്ദേശമയച്ച 24 വയസുകാരിയെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.
പത്തുദിവസത്തിനുള്ളിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ വധിക്കുമെന്നായിരുന്നു ഭീഷണി.
താനെയിലെ ഉല്ലാസ്നഗർ സ്വദേശിനിയും ഐടി ബിരുദധാരിയുമായ ഫാത്തിമ ഖാനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ചോദ്യംചെയ്തത്. ഫാത്തിമയ്ക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.