ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​നെ​തി​രേ നി​ല​പാ​ടെ​ടു​ക്കു​ക​യ​ല്ല സ്വ​ത​ന്ത്ര നി​യ​മ​വ്യ​വ​സ്ഥ എ​ന്ന​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്. കേ​സു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്പോ​ൾ ജ​ഡ്ജി​മാ​രെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും ദേ​ശീ​യ ദി​ന​പ​ത്രം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്ക​വേ ചീ​ഫ് ജ​സ്റ്റീ​സ് അഭിപ്രായപ്പെട്ടു.

വി​ധി​ന്യാ​യ​ത്തി​ലൂ​ടെ​യാ​ണ് ജ​ഡ്ജി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വി​ധി ആ​ർ​ക്കെ​ല്ലാം അ​നു​കൂ​ല​മാ​യാ​ലും നീ​തി ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ജ​ന​ങ്ങ​ൾ ജ​ഡ്ജി​മാ​ർ​ക്കു ന​ൽ​ക​ണം. അ​നു​കൂ​ല​മാ​യി വി​ധി​ച്ചാ​ൽ നി​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്. എ​തി​രാ​ണെ​ങ്കി​ൽ സ്വ​ത​ന്ത്ര​രാകുക യുമില്ല.

ഇ​ല​ക്‌​ട​റ​ൽ ബോ​ണ്ട് വി​ധി​യി​ൽ സ്വ​ത​ന്ത്ര​മാ​കു​ം. സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വി​ധി പ​റ​യു​ന്പോ​ൾ അ​ങ്ങ​നെ​യ​ല്ലാ​താ​കും. ഇതൊന്നുമല്ല സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ നി​ർ​വ​ച​നം. സ​ർ​ക്കാ​രി​ൽ​നി​ന്നു​ള്ള സ്വാ​ത​ന്ത്ര്യം മാ​ത്ര​മ​ല്ല ജു​ഡീ​ഷ​റി​യു​ടെ സ്വ​ാത​ന്ത്ര്യ​ത്തെ നി​ർ​ണ​യി​ക്കു​ന്ന​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കി.

വി​ധി​ന്യാ​യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ജ​ഡ്ജി​മാ​രെ വി​ല​യി​രു​ത്തുന്ന​ത്. അ​വ​രു​ടെ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും പൊ​തി​ഞ്ഞുവ​യ്ക്ക​പ്പെ​ടാ​റി​ല്ലെ​ന്നും സൂ​ക്ഷ്മ​വി​ശ​ക​ല​ന​ത്തി​നു വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്‌​ട്രീ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ​ണി​യ​ല്ല കോ​ട​തി​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി.


തീ​ർ​ത്തും സ്വ​കാ​ര്യ​മാ​യ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ​ത്. രാ​ഷ്‌​ട്ര​പ​തിഭ​വ​നി​ലും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലും ഞ​ങ്ങ​ൾ പ​ര​സ്പ​രം കാ​ണാ​റു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മാ​യെ​ല്ലാം സം​സാ​രി​ക്കാ​റു​ണ്ട്. ഇ​തൊ​ന്നും കേ​സു​ക​ളെ സം​ബ​ന്ധി​ച്ച​ല്ലെ​ന്നും സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളാ​ണു സം​സാ​ര​വി​ഷ​യ​മാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഷ്‌​ട്രീ​യ​സം​വി​ധാ​ന​ത്തി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ പ​ക്വ​ത ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ദൈ​വ​ത്തി​നു മു​ന്നി​ൽ ഇ​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ​തി​ന​ർ​ഥം താ​ൻ വി​ശ്വാ​സി​യാ​ണ് എ​ന്ന​തു​ത​ന്നെ​യാ​ണ്. ത​നി​ക്കു ത​ന്‍റേ​താ​യ വി​ശ്വാ​സ​മു​ണ്ട്. ഇ​തോ​ടൊ​പ്പം എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്നു.

മ​റ്റു വി​ശ്വാ​സി​ക​ൾ നീ​തി തേ​ടി കോ​ട​തി​ക്കു മു​ന്നി​ലെ​ത്തു​ന്പോ​ൾ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടി​നെ ത​ന്‍റെ വി​ശ്വാ​സം ബാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​ത്തി​നും ഭ​ര​ണ​ഘ​ട​ന​യ്ക്കും അ​നു​സൃ​ത​മാ​യി മാ​ത്ര​മേ വി​ധി​ക​ൾ പ്ര​സ്താ​വി​ക്കാ​റു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.