കൊ​​​​​ച്ചി: ക​​​​​ലൂ​​​​​ര്‍ നെ​​​​​ഹ്‌​​​​​റു സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലെ വി​​​​​ഐ​​​​​പി ഗാ​​​​​ല​​​​​റി​​​​​യി​​​​​ല്‍നി​​​​​ന്ന് 15 അ​​​​ടി താ​​​​ഴ്ച​​​​യി​​​​ലേ​​​​ക്കു വീ​​​​​ണ് ഉ​​​​​മ തോ​​​​​മ​​​​​സ് എം​​​​​എ​​​​​ല്‍​എ​​​​​യ്ക്ക് ഗു​​​​​രു​​​​​ത​​​​​ര പ​​​​​രി​​​​​ക്ക്. കോ​​​​​ണ്‍​ക്രീ​​​​​റ്റി​​​​​ല്‍ ത​​​​​ല​​​​​യി​​​​​ടി​​​​​ച്ചു വീ​​​​​ണ എം​​​​എ​​​​ൽ​​​​എ​​​​യെ സ​​​​​മീ​​​​​പ​​​​​ത്തെ സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ത​​​​​ല​​​​​ച്ചോ​​​​​റി​​​​​നും ശ്വാ​​​​​സ​​​​​കോ​​​​​ശ​​​​​ത്തി​​​​​നും സാ​​​​ര​​​​മാ​​​​യ പ​​​​രി​​​​ക്കു​​​​ള്ള​​​​തി​​​​നാ​​​​ൽ വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​ലേ​​​​ക്കു മാ​​​​റ്റി. ന​​​​​ട്ടെ​​​​​ല്ലി​​​​​നും മു​​​​​ഖ​​​​​ത്തും പ​​​​​രി​​​​​ക്കു​​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ അ​​​​ബോ​​​​ധാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണെ​​​​ന്നും ര​​​​​ക്ത​​​​​സ്രാ​​​​​വം നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വി​​​​​ധേ​​​​​യ​​​​​മാ​​​​​ണെ​​​​​ന്നും മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സം​​​​​ഘം അ​​​​​റി​​​​​യി​​​​​ച്ചു.

ആ​​​​​ന്ത​​​​​രി​​​​​ക ര​​​​​ക്ത​​​​​സ്രാ​​​​​വ​​​​​മി​​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ശ​​​​​സ്ത്ര​​​​​ക്രി​​​​​യ ഇ​​​​​പ്പോ​​​​​ഴി​​​​​ല്ല. ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല തൃ​​​​​പ്തി​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് ഇ​​​​​പ്പോ​​​​​ള്‍ പ​​​​​റ​​​​​യാ​​​​​നാ​​​​​കി​​​​​ല്ലെ​​​​​ന്നും ഡോ​​​​​ക്ട​​​​​ര്‍​മാ​​​​​രു​​​​​ടെ സം​​​​​ഘം പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ന​​​​​ലെ വൈ​​​​​കു​​​​​ന്നേ​​​​​രം ആ​​​​​റോ​​​​​ടെ​​​​​യാ​​​​​യി​​​​രു​​​​ന്നു സം​​​​​ഭ​​​​​വം. ഗി​​​​​ന്ന​​​​​സ് റി​​​​​ക്കാ​​​​​ര്‍​ഡ് ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു ന​​​​​ടി ദി​​​​​വ്യ ഉ​​​​​ണ്ണി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ 12,000 ന​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ അ​​​​​ണി​​​​​നി​​​​​ര​​​​​ന്ന നൃ​​​​​ത്ത​​​​​പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ന്‍ എ​​​​​ത്തി​​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഉ​​​​മ തോ​​​​മ​​​​സ്. താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി ത​​​​​യാ​​​​​റാ​​​​​ക്കി​​​​​യ വി​​​​​ഐ​​​​​പി ഗാ​​​​​ല​​​​​റി​​​​​യി​​​​​ല്‍ വി​​​​​ഐ​​​​​പി​​​​​ക​​​​​ള്‍​ക്കാ​​​​​യി 40 ക​​​​​സേ​​​​​ര​​​​​ക​​​​​ള്‍ ഇ​​​​​ട്ടി​​​​​രു​​​​​ന്നു. അ​​​​​വി​​​​​ടെ മ​​​​​ന്ത്രി സ​​​​​ജി ചെ​​​​​റി​​​​​യാ​​​​​ൻ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​​ശി​​​​​ഷ്‌​​​​ടാ​​​​​തി​​​​​ഥി​​​​​ക​​​​​ൾ ഇ​​​​​രി​​​​പ്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​.


പ​​​​​രി​​​​​പാ​​​​​ടി തു​​​​​ട​​​​​ങ്ങാ​​​​​റാ​​​​​യ​​​​​പ്പോ​​​​​ഴാ​​​​​ണ് എം​​​​​എ​​​​​ല്‍​എ എ​​​​​ത്തി​​​​​യ​​​​​ത്. മ​​​​​ന്ത്രി​​​​​യെ ക​​​​​ണ്ട​​​​ശേ​​​​​ഷം ത​​​​ന്‍റെ ഇ​​​​​രി​​​​​പ്പി​​​​​ട​​​​​ത്തി​​​​​ലേ​​​​​ക്കു നീ​​​​ങ്ങ​​​​വേ, കാ​​​​​ൽ വ​​​​ഴു​​​​തു​​​​ക​​​​യും ബാ​​​​​രി​​​​​ക്കേ​​​​​ഡി​​​​​നു പ​​​​​ക​​​​​രം താ​​​​​ത്കാ​​​​​ലി​​​​​ക​​​​​മാ​​​​​യി കെ​​​​​ട്ടി​​​​​യ റി​​​​​ബ​​​​​ണി​​​​​ല്‍ പി​​​​​ടി​​​​​ച്ച​​​​​പ്പോ​​​​​ള്‍ മ​​​​​റി​​​​​ഞ്ഞു താ​​​​​ഴേ​​​​​ക്ക് വീ​​​​​ഴു​​​​​ക​​​​​യു​​​​മാ​​​​​യി​​​​​രു​​​​​ന്നു. കൈ​​​​വ​​​​രി​​​​ക​​​​ൾ​​​​ക്കു പ​​​​​ക​​​​​രം റി​​​​​ബ​​​​​ണ്‍ മാ​​​​ത്ര​​​​മാ​​​​ണു കെ​​​​ട്ടി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​താ​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​തെ​​​​​ന്നാ​​​​​ണ് പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വ​​​​​ലി​​​​​യ​ പ​​​​​രി​​​​​പാ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ല്‍ ആം​​​​​ബു​​​​​ല​​​​​ന്‍​സ് ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ള്‍ ഒ​​​​​രു​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു.

എം​​​​എ​​​​ൽ​​​​എ​​​​യെ സി​​​​​ടി സ്‌​​​​​കാ​​​​​ന്‍, എം​​​​ആ​​​​​ര്‍​ഐ സ്‌​​​​​കാ​​​​​ന്‍ അ​​​​​ട​​​​​ക്കം പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​ക​​​​​ള്‍​ക്കു വി​​​​​ധേ​​​​​യ​​​​​യാ​​​​​ക്കി. മ​​​​​ന്ത്രി​​​​​മാ​​​​​രാ​​​​​യ സ​​​​​ജി ചെ​​​​​റി​​​​​യാ​​​​​ന്‍, പി.​​​​​ രാ​​​​​ജീ​​​​​വ്, ഹൈ​​​​​ബി ഈ​​​​​ഡ​​​​​ന്‍ എം​​​​പി, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ലാ ക​​​​​ള​​​​​ക്ട​​​​​ര്‍ എ​​​​​ന്‍.​​​​​എ​​​​​സ്.​​​​​കെ. ഉ​​​​​മേ​​​​​ഷ്, ഡി​​​​​സി​​​​​സി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഷി​​​​​യാ​​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലെ​​​​​ത്തി പോ​​​​​ലീ​​​​​സ് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന തു​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ണ്ട്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ സം​​​​​ഘാ​​​​​ട​​​​​ക​​​​​രു​​​​​ടെ ഭാ​​​​​ഗ​​​​​ത്ത് സു​​​​​ര​​​​​ക്ഷാ​​​​വീ​​​​​ഴ്ച​​​​​യു​​​​​ണ്ടാ​​​​​യോ എ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന് സി​​​​​റ്റി പോ​​​​​ലീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു.