നദികളിലെയും ഡാമുകളിലെയും മണൽ നീക്കണം: ഐഎൻടിയുസി
1454832
Saturday, September 21, 2024 2:49 AM IST
പത്തനംതിട്ട: ജില്ലയിലെ നദികളിലും ഡാമുകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐഎൻടിയുസി.
തൊഴിലാളിക്ക് ജോലി, വർധിച്ച റവന്യു വരുമാനം, പ്രളയം ഒഴിവാക്കൽ, നിർമാണ മേഖലയിൽ ചെലവ് കുറവ് തുടങ്ങിയ നേട്ടങ്ങൾ ഇതുവഴിയുണ്ടാകാം.
വാഹനങ്ങൾ, പെട്രോൾ പമ്പ്, ചെറുകിട കച്ചവടം തുടങ്ങി പരോക്ഷ മേഖലയിലും മണൽ വാരൽ ചലനം സൃഷ്ടിക്കും. സെസ് പഠന റിപ്പോർട്ട് പ്രകാരം ജില്ലയിൽ മണൽ ഖനനത്തിന് അനുകൂല സാഹചര്യം നിലവിൽ ഉണ്ടെന്നും ഐഎൻടിയുസി യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി തോട്ടുവാ മുരളി അധ്യക്ഷത വഹിച്ചു.
ഹരികുമാർ പൂതങ്കര, എ.ഡി. ജോൺ, പി.കെ. ഇഖ്ബാൽ, ഓമന സത്യൻ, വി.എൻ. ജയകുമാർ, ജി. ശ്രീകുമാർ, രാജേഷ് ചാത്തങ്കരി, സുരേഷ് കുഴുവേലിൽ, അജിത് മണ്ണിൽ, പി.എൻ. പ്രസാദ്, ഗീത കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.