റാ​ന്നി: വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങി മ​നു​ഷ്യ​നും കൃ​ഷി​ക്കും ഭീ​ഷ​ണി​യാ​കു​ന്ന പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും മ​ല​യോ​ര ക​ര്‍​ഷ​ന് ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം ന​ല്‍​ക​ണ​മെ​ന്നും കി​സാ​ന്‍​സ​ഭ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച സെ​മി​നാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ ആ​ന, ക​ടു​വ, പു​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യ​മാ​ണ് നേ​രി​ടു​ന്ന​തെ​ങ്കി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ല്‍ പ​ന്നി​യും കു​ര​ങ്ങും മ​യി​ലു​മാ​ണ് എ​ത്തു​ന്ന​ത്. ക​ര്‍​ഷ​ക​ന്‍ വി​ള​വി​റ​ക്കു​ന്ന കാ​ര്‍​ഷി​ക​വി​ള​ക​ള്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​ല്ലാ​താ​കു​ക​യാ​ണ്.

റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വ​ട​ശേ​രി​ക്ക​ര, പെ​രു​നാ​ട്, നാ​റാ​ണം​മൂ​ഴി, വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ളി​ലാ​ണ് കാ​ട്ടു മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യു​ള്ള​ത്. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല മ​നു​ഷ്യ​ജീ​വ​നു​ത​ന്നെ ഇ​വ ഭീ​ഷ​ണി​യാ​വു​ക​യാ​ണ്.

സ​ർ​ക്കാ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളും യോ​ജി​ച്ച് വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്ന് കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തു ത​ട​യാ​നു​ള്ള സോ​ളാ​ർ വേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​ർ​മി​ച്ചാ​ലേ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​വാ​ന്‍ ക​ഴി​യൂ.

ക​ര്‍​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ത്തി​നു കാ​ല​താ​മ​സം വ​രു​ന്ന​തി​ല്‍ സെ​മി​നാ​ര്‍ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ക​ര്‍​ഷ​ക​ന്‍ കൈ​വ​ശ​ഭൂ​മി​യി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കാ​ത്ത​ത് ദ്രോ​ഹ​മാ​ണെ​ന്നും അ​തി​നാ​യി നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഭൂ​മി​യി​ലെ മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് നി​ല​നി​ൽ​ക്കു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന് റ​വ​ന്യു, വ​നം വ​കു​പ്പു​ക​ള്‍ സം​യു​ക്ത തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സെ​മി​നാ​റി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു.

സെ​മി​നാ​ര്‍ കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​വേ​ണു​ഗാ​പാ​ല​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട്ട​യ​പ്ര​ശ്ന​വും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വും എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ര്‍​ഗീ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി പി.​രാ​ജ​പ്പ​ന്‍,

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സാ​ജു, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം പി.​ആ​ര്‍. ഗോ​പി​നാ​ഥ​ന്‍, കി​സാ​ന്‍ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ പി​ള്ള, സെ​ക്ര​ട്ട​റി ടി. ​മു​രു​കേ​ഷ്, ജോ​ജോ കോ​വൂ​ര്‍, സ​ന്തോ​ഷ് കെ. ​ചാ​ണ്ടി, എ​ന്‍.​ജെ. പ്ര​സ​ന്ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മി​ക​വു തെ​ളി​യി​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു.

ഇ​ന്നു പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​ന്‍, കി​സാ​ന്‍ സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ഡി. ​സ​ജി,ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി കെ.​ജി. ര​തീ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.