കൈ​പ്പ​ട്ടൂ​ർ: സെ​ന്‍റ് ജോ​ർ​ജ​സ് മൗ​ണ്ട് ഹൈ​സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ നാ​ലാ​മ​ത് കീ​പ്പ​ള്ളി​ൽ കെ.​എം.​ജോ​ൺ മെ​മ്മോ​റി​യ​ൽ അ​ഖി​ല കേ​ര​ള ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ൽ​സ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​ന​ധ്യാ​പി​ക ക​വി​ത വി. ​കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. ജ​യ​ശ്രീ, പ്രീ​ത് ജി. ​ജോ​ർ​ജ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫ്രെ​ഡി ഉ​മ്മ​ൻ, ജി. ​മ​നോ​ജ്, എം.​പി. ഷാ​ജി, കെ. ​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു.​പി. വി​ഭാ​ഗ​ത്തി​ൽ ച​വ​റ സൗ​ത്ത് ഗ​വ. യു.​പി സ്കൂ​ൾ, ക​ല​ഞ്ഞൂ​ർ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, പാ​മ്പാ​ടി പ​ങ്ങ​ട സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹൈ​സ്കൂ​ൾ എ​ന്നി​വ​ർ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ക​ല​ഞ്ഞൂ​ർ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ആ​റ്റി​ങ്ങ​ൽ ഗ​വ. മോ​ഡ​ൽ ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.
സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സ്, മെ​മ​ന്‍റോ ,സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​ഭാ​ഷ് ന​ടു​വി​ലേ​ത്ത് വി​ത​ര​ണം ചെ​യ്തു. ഡോ. ​ജി​തി​ൻ ശ​ങ്ക​ർ, ഡോ.​വി​വേ​ക് ജേ​ക്ക​ബ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ ക്വി​സ് മാ​സ്റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു.