അ​ടൂ​ർ: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നു പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​ടു​മ​ൺ പ്ലാ​ന്‍റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ സ്ഥ​ലം കൂ​ടി സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തെ ശ​ബ​രി സാം​സ്കാ​രി​ക സ​മി​തി (പ​ത്ത​നം​തി​ട്ട കൊ​ടു​മ​ൺ ശ​ബ​രി വി​മാ​ന​ത്താ​വ​ള ആ​ക്‌ഷൻ ക​മ്മി​റ്റി ) സ്വാ​ഗ​തം ചെ​യ്തു.

വ​ഞ്ചി​യൂ​ർ പി. ​പ​ര​മേ​ശ്വ​ര​ൻ നാ​യ​ർ മു​ഖേ​ന ശ​ബ​രി സാം​സ്കാ​രി​ക സ​മി​തി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​ക്കി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് നി​തി​ൻ ജാം​ദാ​ർ, ജ​സ്റ്റീ​സ് എ​സ്. മ​നു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചി​ൻ്റെ നി​ർ​ദേ​ശം. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി എ​രു​മേ​ലി, സൗ​ത്ത്, മ​ണി​മ​ല വി​ല്ലേ​ജു​ക​ളി​ലെ 2264.09 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണു സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നാ​ൽ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് ഒ​ട്ടേ​റെ വി​വാ​ദ​ങ്ങ​ളു​ണ്ടാ​യി.

ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് സം​ബ​ന്ധി​ച്ചു നി​യ​മ​പ്ര ശ്ന​ങ്ങ​ളു​മു​ണ്ടെ​ന്ന് സാം​സ്കാ​രി​ക സ​മ​തി ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. നി​ർ​ദി​ഷ്ട സ്ഥ​ല​ത്തു പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ 434 കു​ടും​ബ​ങ്ങ​ളെ പൂ​ർ​ണ​മാ​യും ബാ​ധി​ക്കും. ഒ​ട്ടേ​റെ​പ്പേ​രെ ഒ​ഴി​പ്പി​ക്കേ​ണ്ടി​വ​രും. വ​ൻ​തു​ക​യാ​ണു സ​ർ​ക്കാ​രി​നു ചെ​ല​വാ​ക്കേ​ണ്ടി​വ​രു​ന്ന​ത്. കൊ​ടു​മ​ൺ എ​സ്‌​റ്റേ​റ്റ് പ​രി​ഗ​ണി​ച്ചാ​ൽ ഈ ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കു​ക​യി​ല്ലെ​ന്നാ​ണ് സ​മി​തി​യു​ടെ വാ​ദം.

നാ​ലു വ​ശ​ങ്ങ​ളി​ലും പ്ര​ധാ​ന പാ​ത​ക​ൾ, വ​ന്യ ജീ​വി, പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളി​ല്ലാ​ത്ത​തും അ​നു​കൂ​ല ഘ​ട​ക​മാ​ണ്. ത​മി​ഴ്നാ​ടു​മാ​യി അ​ടു​ത്ത സ്ഥ​ലം, ശ​ബ​രി​മ​ല​യി​ലേ​ക്ക് ദൂ​ര​ക്കു​റ​വ്, വ​ന​മേ​ഖ​ല അ​ല്ലാ​ത്ത പ്ര​ദേ​ശം തു​ട​ങ്ങി ഒ​ട്ടേ​റെ സാ​ധ്യ​ത​ക​ളാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ട​ത്.

കൊ​ടു​മ​ൺ എ​സ്റ്റേ​റ്റ് തെ​ര​ഞ്ഞെ​ടു​ത്താ​ൽ ജ​ലാ​ശ​യ​ങ്ങ​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും നി​ക​ത്തേ​ണ്ട​തി​ല്ല. എ​ന്നാ​ൽ ചെ​റു​വ​ള്ളി എ​സ്‌​റ്റേ​റ്റ് ഉ​ൾ​പ്പെ​ടെ ഏ​റ്റെ​ടു ത്താ​ൽ പ്ര​കൃ​തി സ്രോ​ത​സു​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ബാ​ധി​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത്ര​യും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ള്ള എ​സ്റ്റേ​റ്റി​ൽ ത​ന്നെ ശ​ബ​രി വി​മാ​ന​ത്താ​വ​ളം സാ​ധ്യ​മാ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ൺ​വീ​ന​ർ ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ഭാ​നു​ദേ​വ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​വി​ജ​യ​ൻ നാ​യ​ർ, അ​ജി​കു​മാ​ർ ര​ണ്ടാം കു​റ്റി, ട്ര​ഷ​റ​ർ ആ​ർ. പ​ത്മ​കു​മാ​ർ , വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ണ്‌ കു​ള​ത്തും​ക​രോ​ട്ട്. ബി​ജു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​കെ. സ്റ്റാ​ൻ​ലി, ടി. ​തു​ള​സീ​ധ​ര​ൻ, സ​ച്ചു രാ​ധ​കൃ​ഷ്ണ​ൻ, സു​രേ​ഷ് കു​ഴി​വേ​ലി, രാ​ജ​ൻ സു​ലൈ​മാ​ൻ, വി​നോ​ദ് വാ​സു​ക്കു​റു​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.