തുന്പമൺ ബാങ്ക് തെരഞ്ഞെടുപ്പിലെ പോലീസ് മർദനം; ഉദ്യോഗസ്ഥർക്ക് കോടതി നോട്ടീസ് അയച്ചു
1477886
Sunday, November 10, 2024 4:14 AM IST
പത്തനംതിട്ട: തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തത് ചോദ്യം ചെയ്തതിനു പിന്നാലെ കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് സഖറിയാ വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ. രഞ്ജു,
കോൺഗ്രസ് പ്രവർത്തകൻ ജോഷ്വാ എൻ. വർഗീസ് ഉൾപ്പടെയുള്ള നേതാക്കളെ പോലീസ് ക്രൂരമായി മർദിച്ച സംഭവത്തിൽ കോൺഗ്രസ് പന്തളം ബ്ലോക്ക് പ്രസിഡന്റ് നൽകിയ സ്വകാര്യ അന്യായം അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
തുടർ നടപടിക്രമങ്ങളുടെ ഭാഗമായി കേസിൽ പ്രതിപട്ടികയിലുള്ള ഡിവൈഎസ്പി വിദ്യാധരൻ, സിഐ ശിവകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, റെജി ജോൺ എന്നിവർക്ക് കോടതി നോട്ടീസയച്ചു.
ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ ബിജു വർഗീസ്, തൗഫീക്ക് രാജൻ എന്നിവർ കോടതിയിൽ ഹാജരായി.