ഗവിയിലും കൊച്ചുപമ്പയിലും പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കും
1467589
Saturday, November 9, 2024 4:23 AM IST
പത്തനംതിട്ട: ഗവി, കൊച്ചുപമ്പ വിനോദസഞ്ചാരികൾക്കായി 30 യൂണിറ്റ് പൊതു ശൗചാലയങ്ങളും ഖരമാലിന്യ സംസ്കരണത്തിനായി ഉയര്‍ന്ന നിലവാരത്തിലുള്ള ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും.
ജില്ലാ ശുചിത്വ മിഷനും കേരള ഫോസ്റ്റ് ഡെവലപ്മെന്റ് കോര്‍പറേഷനും സീതത്തോട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിഫി എസ്. ഹക്കിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശം പരിശോധിച്ചു.
ശുചിത്വ മിഷന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ (എസ്ഡബ്ല്യുഎം) ആദര്‍ശ് പി. കുമാര്‍, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് ലതികാ സുഭാഷ്, മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് പി. മാത്തച്ചന് , ബോര്‍ഡ് ഡയറക്ടര്‍മാരായ പി.ആര്. ഗോപിനാഥന്, കെ.എസ്. ജ്യോതി, കെ.എസ്. അരുണ്‍,
അക്കൗണ്ട്സ് ജനറല്‍ മാനേജര്‍ കിരണ്‍ ജയിംസ്, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്. പ്രമോദ്, ഗവി ഡിവിഷണല്‍ മാനേജര്‍ സജീര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.