കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും പരിക്ക്
1477885
Sunday, November 10, 2024 4:14 AM IST
പത്തനംതിട്ട: കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും പരിക്ക്. കിടങ്ങന്നൂർ - ഇലവുംതിട്ട റോഡിൽ വ്യാഴാഴ്ച രാത്രി 7.30 നാണ് അപകടം. സ്കൂട്ടറിൽ വരികയായിരുന്ന മെഴുവേലി കുരിയൻചിറ പുത്തൻവീട്ടിൽ ഉണ്ണി (49), പ്ലസ് വൺ വിദ്യാർഥിയായ മകൻ എന്നിവർക്കാണ് പരിക്ക്.
മകനെ ട്യൂഷൻ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു വരുന്പോഴാണ് അപകടം. ശക്തമായ മഴയ്ക്കിടെ റോഡ് മുറിച്ചുകടന്ന പന്നി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽനിന്ന് തെറിച്ചു വീണ ഉണ്ണിക്കും മകനും കൈ കാലുകൾക്ക് പരിക്കേറ്റു. നാട്ടുകാർ കോഴഞ്ചേരിയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചു.
ഉണ്ണിക്ക് 12 ഓളം സ്റ്റിച്ചുകളുണ്ട്. റോഡരികിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ ഭക്ഷിക്കാൻ കാട്ടുപന്നികളും നായ്ക്കളും എത്തുന്നത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നതായി നാട്ടുകാർപറഞ്ഞു. ഇലവുംതിട്ട റോഡരികിൽ മാലിന്യങ്ങൾ വലിയതോതിൽനിക്ഷേപിക്കുന്നുണ്ട്. രാത്രിയിൽ ഈ ഭാഗങ്ങളിൽ തെരുവുവിളക്കുകളും പ്രകാശിക്കാറില്ല.