റിസ്ക് ഫണ്ട് ആനുകൂല്യം നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു
1477890
Sunday, November 10, 2024 4:27 AM IST
കോന്നി: സഹകരണ ബാങ്കുകളിൽനിന്ന് വായ്പ എടുക്കുന്നവർക്ക് മരണമോ മാരകരോഗമോ ഉണ്ടായാൽ നിശ്ചിത വായ്പ സർക്കാർ എഴുതിത്തള്ളുന്ന പദ്ധതിയുടെ ആനുകൂല്യം വ്യാപകമായി നഷ്ടപ്പെടുന്നു. വായ്പാ കുടിശികയിൽ ആറു മാസ തവണയിൽ കൂടുതൽ കുടിശിക ഉണ്ടായാൽ റിസ്ക ഫണ്ട് ലഭിക്കുന്നതിന് അർഹത ഉണ്ടായിരിക്കില്ലെന്നതാണ് പ്രധാന കാരണം.
നിരവധി വായ്പക്കാർ റിസ്ക് ഫണ്ടിനായി ക്ഷേമനിധി ബോർഡിനെ സമീപിക്കുമ്പോൾ ആറു തവണയിൽ കൂടുതൽ തവണ കുടിശിക ഉളളതിനാൽ അപേക്ഷ നിരസിക്കുകയാണ്. വായ്പക്കാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് കോന്നി കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എസ്.വി. പ്രസന്നകുമാർ അഭ്യർഥിച്ചു.