തി​രു​വ​ല്ല: ക​വി​യൂ​രി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ കൃ​ഷി​യി​റ​ക്കിത്തു​ട​ങ്ങി. കൃ​ഷി​ഭ​വ​ന്‍റെ പ​രി​ധി​യി​ല്‍​വ​രു​ന്ന നാ​ലി​ട​ത്താ​ണ് ക​ഴി​ഞ്ഞ ദി​വ​സം നെ​ല്‍ക്കൃ​ഷി​ക്ക് വി​ത്തി​ട്ട​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഡി. ദി​നേ​ശ്കു​മാ​ര്‍ വി​ത്ത് വി​ത​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ട​ശേ​ഖ​രം സെ​ക്ര​ട്ട​റി കെ.​കെ.​ ചാ​ക്കോ പാ​ട​ശേ​ഖ​ര പ്ര​സി​ഡ​ന്‍റ് രാ​മ​കൃ​ഷ്ണ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ സ​ന്ദീ​പ് പി. ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മു​ണ്ടി​യ​പ്പ​ള്ളി പാ​ട​ശേ​ഖ​രം എ​ട്ട് ഹെ​ക്ട​ര്‍, വാ​ക്കേ​ക്ക​ട​വി​ല്‍ 21 ഹെ​ക്ട​ര്‍, വെ​ണ്ണീ​ര്‍​വി​ള പാ​ട​ശേ​ഖ​ര​ത്തി​ല്‍ 26 ഹെ​ക്ട​ര്‍, ഐ​രാ​റ്റി​ലെ 80 ഹെ​ക്ട​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് കൃ​ഷി ന​ട​ത്തു​ക. ഐ​രാ​ര്‍, മു​ണ്ടി​യ​പ്പ​ള്ളി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ വി​ത ന​ട​ത്തി.