റോഡുകള്‍ നവീകരിക്കണം: താലൂക്ക് വികസന സമിതി
1477904
Sunday, November 10, 2024 4:33 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ജില്ലയിലെ റോഡുകള്‍ നവീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അബാന്‍ മേല്‍പ്പാലം, സുബല പാര്‍ക്ക് എന്നിവയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും നിര്‍ദേശിച്ചു.
പമ്പാനദിയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. താലൂക്ക് വികസന സമിതി അംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.