പെരുന്നാൾ
1467599
Saturday, November 9, 2024 4:35 AM IST
കരുവാറ്റ സെന്റ് മേരീസ് പള്ളിയിൽ പെരുന്നാൾ
അടൂർ: കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമലത്തിരുമേനിയുടെ ഓർമപ്പെരുന്നാൾ പള്ളിയിൽ ഇന്നും നാളെയുമായി നടക്കും.
ഇന്നു സന്ധ്യാനമസ്കാരത്തിനുശേഷം പള്ളിയിൽനിന്ന് കരുവാറ്റ വടക്ക് കുരിശടിയിലേക്ക് റാസ. തുടർന്ന് ധൂപപ്രാർഥന, നേർച്ചവിളമ്പ് എന്നിവ ഉണ്ടാകും.
നാളെ രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം അമ്മകണ്ടകര കുരിശടിയിലേക്ക് റാസ, ധൂപപ്രാർഥന, നേർച്ചവിളന്പ് എന്നിവ ഉണ്ടാകും.
പറക്കോട് വലിയപള്ളി പെരുന്നാളിനു നാളെ കൊടിയേറും
പറക്കോട്: സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് വലിയപള്ളി പെരുന്നാളിനു നാളെ കൊടിയേറും. രാവിലെ എട്ടിന് വിശുദ്ധ കുർബാനയ്ക്കുശേഷം ഇടവക വികാരി ഫാ. ജെറിൻ ജോൺ കൊടിയേറ്റ് നിർവഹിക്കും. 15ന് പത്തിന് ഗാനശുശ്രൂഷ, തുടർന്ന് ഫാ. ജിജു ജോൺ വയലിറക്കത്ത് പ്രസംഗിക്കും .
17ന് ആറിന് സന്ധ്യ നമസ്കാരം, ഗാനശുശ്രൂഷ, തുടർന്ന് ഫാ. മാത്യൂസ് പ്ലാവിളയിൽ പ്രസംഗിക്കും. 18ന് വൈകുന്നേരം 5.30ന് ചിരണിക്കൽ കുരിശടിയിൽ സന്ധ്യാപ്രാർഥനയ്ക്കു ശേഷം റാസ ആരംഭിച്ച് പറക്കോട് ജംഗ്ഷൻവഴി ദേവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് ആശിർവാദം. 19ന് രാവിലെ എട്ടിന് കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസി യോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, പ്രദക്ഷിണം, ശ്ലൈഹിക വാഴ് വ്, നേർച്ചവിളമ്പ്. പെരുന്നാളിന്റെ ഭാഗമായി സെന്റ് പോൾസ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഒന്പതിന് യൂക്കറിസ്റ്റോ -2024 ക്രമീകരിക്കും.