മാക്ഫാസ്റ്റില്‍ ദ്വിദിന കോണ്‍ഫറന്‍സ് നാളെ മുതല്‍
1477881
Sunday, November 10, 2024 4:14 AM IST
തിരുവല്ല: മാര്‍ അത്തനേഷ്യസ് കോളജ് ഫോര്‍ അഡ്വാന്‍സ് സ്റ്റഡീസില്‍ അഡ്വാന്‍സ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍സ് ഇന്‍ ഫൈറ്റോകെമിസ്ട്രി, ന്യൂട്രോ സ്യൂട്ടിക്കല്‍സ് ആന്‍ഡ് ഫംഗ്ഷണല്‍ ഫുഡ്സ് എന്ന വിഷയത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നാളെയും ചൊവ്വാഴ്ചയുമായി നടക്കും.
മാക്ഫാസ്റ്റ് കോളജ് ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഭാഗത്തിന്റെയും സ്കൂള്‍ ഓഫ് ബയോസയന്‍സിന്റെയും കോളജ് ഡെവലപ്മെന്റ് കൗണ്‍സില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാഡമി ഓഫ് സയന്‍സസ് തിരുവനന്തപുരമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 9.30ന് സിഎസ്ഐആര്‍ - എന്ഐഎസ്ടി ഡയറക്ടര്‍ ഡോ.സി. അനന്തരാമകൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. കേരള അക്കാഡമി ഓഫ് സയന്‍സസ് പ്രസിഡന്റ് ഡോ.ജി.എം. നായര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് കെ. ചെറിയാന്, റവ.ഡോ. മാത്യു മഴവഞ്ചേരില്‍, ഡോ.കെ.ബി. രമേശ് കുമാര്‍, ഡോ.സി.എം. ശ്രീജിത് തുടങ്ങിയവര്‍ പ്രസംഗിക്കും.
ആരോഗ്യ സംരക്ഷണത്തില്‍ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ പ്രസക്തി ചര്‍ച്ച ചെയ്യുന്ന കോണ്‍ഫറന്‍സില്‍ ഡോ.ഹാഷിം എന്‍ഡോവ്മെന്റ് പ്രഭാഷണവും നിര്‍വഹിക്ക ും.