പെരുമഴ: വ്യാപക നാശനഷ്ടം, കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ മതിലിടിഞ്ഞു വീട് ഭാഗികമായി തകര്‍ന്നു
1467583
Saturday, November 9, 2024 4:23 AM IST
തിരുവല്ല: ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയില്‍ വ്യാപക നാശം. തിരുവല്ല കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ മതില് ഇടിഞ്ഞു വീടിനു സമീപത്തെ ഷെഡ് തകര്‍ന്നു.
കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍കൂടിയായ ചിറപ്പുരയിടത്തില്‍ രാജേഷിന്റെ വീടിനോടു ചേര്‍ന്ന ഷെഡിനു മുകളിലേക്കാണ് വൈകുന്നേരം അഞ്ചോടെ മതില് ഇടിഞ്ഞു വീണത്. സമീപത്തെ ചിറപ്പുരയിടത്തില്‍ രാജമ്മ, സരസമ്മ എന്നിവരുടെ വീടുകൾക്കും കേടുപാട് സംഭവിച്ചു. മതിലിന്റെ ഒരുഭാഗം ഇപ്പോഴും താഴേക്ക് വീഴാനുള്ള സാധ്യതയിലാണ്.
പുഷ്പഗിരി മെഡിക്കല്‍ കോളജിനു സമീപം വെള്ളക്കെട്ടില്‍ കുടുങ്ങിയ സ്ത്രീയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കനത്ത മഴയേത്തുടര്‍ന്ന് തിരുവല്ലയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
കനത്ത മഴയിൽ ടൗണിലും സമീപപ്രദേശങ്ങളിലും വ്യാപകമായി വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതവും തടസപ്പെട്ടു. ഓടകൾ പലയിടത്തും കവിഞ്ഞൊഴുകി.