കോ​ന്നി: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ വി ​കോ​ട്ട​യം എ​ൻ​എ​സ്എ​സ്, എ​സ്എ​ൻ​ഡി​പി, ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളു​ക​ളി​ലാ​യി ന​ട​ക്കും. ഇ​ന്ന് ര​ച​നാ മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.11 നു ​രാ​വി​ലെ പ​ത്തി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ലോ​ത്സ​വം കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ന​വ​നീ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​വി. അ​മ്പി​ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് ഫി​ലി​പ്പ് ജോ​ർ​ജ്, ക​ലോ​ത്സ​വ ലോ​ഗോ ത​യാ​റാ​ക്കി​യ അ​ല​ന്ന അ​ജി എ​ന്നി​വ​രെ ആ​ദ​രി​ക്കും. മൂ​ന്ന് സ്കൂ​ളു​ക​ളി​ലെ ഏ​ഴ് വേ​ദി​ക​ളി​ലാ​യി ഉ​പ​ജി​ല്ല​യി​ലെ 2340 വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ം.