കലുങ്ക് അപകടാവസ്ഥയിൽ
1477903
Sunday, November 10, 2024 4:33 AM IST
പത്തനംതിട്ട: കെഎസ്ടിപി ഏറ്റെടുത്തു വികസന പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന കടമ്മനിട്ട - പത്തനംതിട്ട റോഡ് കടന്നുപോകുന്ന മുണ്ടുകോട്ടയ്ക്കൽ ജംഗ്ഷനിലെ കലുങ്ക് അപകടാവസ്ഥയിൽ.
തകർന്ന ഈ കലുങ്കിനടിയിലൂടെയുള്ള നീരൊഴുക്കും തടസപ്പെട്ടിരിക്കുകയാണ്. കാലപ്പഴക്കത്താൽ കമ്പികൾ ദ്രവിച്ച് സ്ലാബ് അപകടാവസ്ഥയിലായ കലുങ്കിലൂടെയുള്ള യാത്രയും ഭീഷണിയിലാണ്.
വാഹനങ്ങൾ അപകടഭീഷണി നേരിടുന്നു. കാലഹരണപ്പെട്ട കലുങ്കിന്റെ ദുരവസ്ഥ നഗരസഭാ ശുചീകരണത്തൊഴിലാളികളാണ് നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഇതേ ജംഗ്ഷനിൽ പുതുതായി നിർമിച്ച ഓട സ്ലാബ് ഇടുന്നതിനും റോഡ് നിർമാണ പ്രവർത്തനം നടക്കുന്ന ഈ വേളയിൽ അടിയന്തര പ്രാധാന്യം നൽകി കലുങ്ക് പുനർനിർമിക്കുന്നതിനുംവേണ്ട നടപടികൾ കൈക്കൊളളണമെന്ന് വാർഡ് കൗൺസലർ ആൻസി തോമസ്, നഗരസഭാ മുൻ സ്ഥിരം സമിതി അധ്യക്ഷൻ സജി കെ. സൈമൺ എന്നിവർ ആവശ്യപ്പെട്ടു.