മൂന്നു റോഡുകള്‍ക്കായി 27 കോടിയുടെ ഭരണാനുമതി
1477901
Sunday, November 10, 2024 4:33 AM IST
പത്തനംതിട്ട: ജില്ലയിലെ മൂന്നു റോഡുകള്‍ ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചു നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്കി. 27 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
തിരുവല്ല നിയോജകമണ്ഡലത്തിലെ കടപ്ര - വീയപുരം റോഡിന് പത്തുകോടി രൂപയും കോന്നി നിയോജകമണ്ഡലത്തിലെ മാങ്കാട് - കുന്നിട റോഡിന് 10.5 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
കോന്നി മണ്ഡലത്തിലെ വയ്യാറ്റുപുഴ - തേരകത്തുമണ്ണ് - മണിപ്ലാവ് - നീലിപിലാവ് - ചിറ്റാര്‍ ഓള്‍ഡ് ബസ് സ്റ്റാന്‍ഡ് - ഫോറസ്റ്റ് ഡിപ്പോ - മണക്കയം ചിറ്റാര്‍ ടൗണ്‍ റോഡ് - ഹിന്ദി മുക്ക്- താഴേപാമ്പിനി - ചിറ്റാര്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ റോഡ് 1.1 കിലോമീറ്റര്‍ ബിഎംബിസി നിലവാരത്തിലും ഏഴു കിലോമീറ്റര്‍ 20 എംഎം സിസി ഓവര്‍ലേ ചെയ്യുന്നതിനുമായി 6.7 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.