ഐ​ഒ​സി ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്നു
Saturday, October 12, 2024 3:06 PM IST
സ​തീ​ശ​ൻ നാ​യ​ർ
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം സംഘടിപ്പിച്ചു. പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പ​രി​പാ​ടി​യി​ൽ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ക​റ്റാ​ന​വും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

കൂ​ടാ​തെ ഐ​ഒ​സി യു​എ​സ്എ കേ​ര​ള ഘ​ട​കം ചെ​യ​ർ​മാ​ൻ തോ​മ​സ് മാ​ത്യു, പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. അ​ഹിം​സ​യു​ടെ പാ​ത​യി​ലൂ​ടെ ആ​ർ​ക്കും ത​ക​ർ​ക്കു​വാ​നാ​കാ​ത്ത സ്വാ​ത​ന്ത്ര്യ​മാ​ണ് ഗാ​ന്ധി​ജി ഇ​ന്ത്യ​യ്ക്കു നേ​ടി ത​ന്ന​തെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു. ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.



മ​നു​ഷ്യ​നാ​യി ജീ​വി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. മ​നു​ഷ്യ​ത്വം ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഒ​രാ​ൾ​ക്കു യ​ഥാ​ർ​ഥ മ​നു​ഷ്യ​സ്നേ​ഹി​യാ​കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ഗാ​ന്ധി​ജി​യു​ടെ വാ​ക്കു​ക​ൾ നാം ​ഏ​വ​രും ന​മ്മു​ടെ ജീ​വി​ത​ശൈ​ലി​യി​ൽ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് ക​റ്റാ​നം ഷാ​ജി പ​റ​ഞ്ഞു.


ഗാ​ന്ധി​ജി​യു​ടെ അ​ടി​സ്ഥാ​ന പ്ര​മാ​ണം ദൈ​വ​മാ​ണ് സ​ത്യം, സ​ത്യ​മാ​ണ് ദൈ​വം എ​ന്ന ആ​ശ​യ​മാ​യി​രു​ന്നു​വെ​ന്ന് ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ബി​ൻ കു​ഴി​വേ​ലി​ൽ പ​റ​ഞ്ഞു. തോ​മ​സ് മാ​ത്യു ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. സ​ന്തോ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.



സ​തീ​ശ​ൻ നാ​യ​രും ആ​ഘോ​ഷ​ത്തി​ൽ പ്ര​സം​ഗി​ച്ചു. കൂ​ടാ​തെ ത​ദ​വ​സ​ര​ത്തി​ൽ ഫ്രാ​ൻ​സി​സ് കി​ഴ​ക്കേ​കു​റ്റ്, തെ​ല​ങ്കാ​ന ഐ​ഒ​സി ലീ​ഡ​ർ കൃ​ഷ്ണ, പ്ര​വീ​ൺ തോ​മ​സ്, സ​ണ്ണി വ​ള്ളി​ക്ക​ളം, ബി​ജു കി​ഴ​ക്കേ​കു​റ്റ്, ലൂ​യി ഷി​ക്കാ​ഗോ, സു​നീ​ന ചാ​ക്കോ, ലീ​ല ജോ​സ​ഫ്, ജി​തേ​ഷ് ചു​ങ്ക​ത്ത്, എ​ബി​ൻ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ബി റാ​ന്നി ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.