ആ​ന​ന്ദ് പ്ര​ഭാ​ക​ർ ഷി​ക്കാ​ഗോ ഗീ​താ മ​ണ്ഡ​ല​ത്തെ ന​യി​ക്കും
Monday, October 14, 2024 12:55 PM IST
ര​ഞ്ജി​ത് ച​ന്ദ്ര​ശേ​ഖ​ർ
ന്യൂയോർക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യ് ച​ന്ദ്ര​ന്‍റെ ആ​ക​സ്മി​ക വി​ട​വാ​ങ്ങ​ലി​നെ തു​ട​ർ​ന്ന് പു​തി​യ പ്ര​സി​ഡ​ന്‍റാ​യി ഗീ​താ​മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ത്മീ​യ സ​മി​തി ചെ​യ​ർ​മാ​നും ഇ​പ്പോ​ഴ​ത്തെ ട്ര​ഷ​റ​റു​മാ​യ ആ​ന​ന്ദ്‌ പ്ര​ഭാ​ക​റി​നെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​രെ​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി ഗീ​താ​മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ചു​മ​ത​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​ണ് ആ​ന​ന്ദ്‌ പ്ര​ഭാ​ക​ർ. ജ​യ് ച​ന്ദ്ര​ന്‍റെ ദീ​പ്ത​സ്മ​ര​ണ​ക​ൾ​ക്ക് മു​മ്പി​ൽ പ്ര​ണാ​മ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ആ​ന​ന്ദ്‌ പ്ര​ഭാ​ക​ർ ത​ന്‍റെ പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്.


ഹൈ​ന്ദ​വ മൂ​ല്യ​ങ്ങ​ളി​ലും ആ​ചാ​ര അ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും നി​ല​യു​റ​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ത​ല​മു​റ​യെ സൃ​ഷ്ടി​ക്കു​വാ​നും അ​തോ​ടൊ​പ്പം ആ​ത്മീ​യ ഗ്ര​ന്ഥ​ങ്ങ​ൾ പ​ഠി​ക്കു​വാ​നും പ്ര​ച​രി​പ്പി​ക്കു​വാ​നും ഹൈ​ന്ദ​വ​ജ​ന​ത​യെ സ​ജ്ജ​മാ​ക്കു​ക എ​ന്ന​തു​മാ​ണ് ത​ന്‍റെ പ്ര​ഥ​മ ദൗ​ത്യമെന്ന് ​ആ​ന​ന്ദ്‌ പ്ര​ഭാ​ക​ർ പ​റ​ഞ്ഞു.

ത​ദ​വ​സ​ര​ത്തി​ൽ ഗീ​താ​മ​ണ്ഡ​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി തു​ട​ർ​ന്നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ സ​ത്ജ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ബൈ​ജു മേ​നോ​ൻ അ​ഭ്യ​ർ​ഥി​ച്ചു.