റൈ​റ്റേ​ഴ്‌​സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക - ഡാ​ള​സ് ചാ​പ്റ്റ​ർ വാ​ർ​ഷി​ക സ​മ്മേ​ള​നം; ഫെ​യ്ത്ത് ബ്ലെ​സ​ൻ മു​ഖ്യാ​തി​ഥി
Monday, October 14, 2024 2:44 PM IST
ഡാ​ള​സ്: കേ​ര​ള പെ​ന്ത​ക്കോ​സ്ത് റൈ​റ്റേ​ഴ്‌​സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക - ഡാ​ള​സ് ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഈ ​മാ​സം 26ന് ​വൈ​കു​ന്നേ​രം 6.30ന് ​ഐ​പി​സി ഹെ​ബ്രോ​ൻ ഡാ​ള​സി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്. സു​പ്ര​സി​ദ്ധ സു​വി​ശേ​ഷ​പ്ര​സം​ഗ​ക​ൻ പാ​സ്റ്റ​ർ ഫെ​യ്ത്ത് ബ്ലെ​സ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ വി​വി​ധ കാ​ല​ങ്ങ​ളാ​യി കു​ടി​യേ​റി​യ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്തു വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യി​ൽ സാ​ഹി​ത്യ അ​ഭി​രു​ചി വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച കേ​ര​ള പെ​ന്ത​ക്കോ​സ്ത് റൈ​റ്റേ​ഴ്‌​സ് ഫോ​റം നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ വി​വി​ധ പ​ട്ട​ണ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കാ​റു​ണ്ട്.

പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ വ​ള​രെ സ​ജീ​വ​മാ​യ ഡാ​ള​സ് ചാ​പ്റ്റ​ർ, മ​ണി​പ്പു​ർ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ത്തി​യ മാ​ധ്യ​മ സെ​മി​നാ​ർ ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.


തോ​മ​സ് മു​ല്ല​യ്ക്ക​ൽ(​പ്ര​സി​ഡ​ന്‍റ്), രാ​ജു ത​ര​ക​ൻ (സെ​ക്ര​ട്ട​റി), തോ​മ​സ് ചെ​ല്ലേ​ത്ത്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ​ത്തി​ൽ പാ​സ്റ്റ​ർ ജോ​ൺ​സ​ൺ സ​ഖ​റി​യ, സാം ​മാ​ത്യു, എ​സ്‌.​പി. ജെ​യിം​സ്, വ​ർ​ഗീ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ വി​വി​ധ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്.

സ​ഭാ​വ്യ​ത്യാ​സ​മി​ല്ലാ​തെ ദൈ​വ​വ​ച​ന സ്നേ​ഹി​ക​ളാ​യ ഏ​വ​രെ​യും ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഇ​തി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.