ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി മ​രി​ച്ച​നി​ല​യി​ൽ
Monday, October 14, 2024 12:40 PM IST
പി.​പി. ചെ​റി​യാ​ൻ
ഫോ​ട്ട്‌വ​ർ​ത്ത് (ടെ​ക്സ​സ്): ഫെ​ബ്രു​വ​രി​യി​ൽ ഫോ​ർ​ട്ട്വ​ർ​ത്തി​ൽ ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യി​രു​ന്ന ന​ഥാ​നി​യ​ൽ റോ​ള​ണ്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.

ജാ​മ്യ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച​തി​നാ​ൽ ജ​യി​ലി​ൽ നി​ന്ന് മോ​ചി​ത​നാ​യ ന​ഥാ​നി​യ​ൽ റോ​ള​ണ്ടി​നെ ഭാ​ര്യ​യു​ടെ കൊ​ല​പാ​ത​കം ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ കാം​ഡ​ൻ യാ​ർ​ഡ് ഡ്രൈ​വി​ലെ വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മ​ര​ണ​കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഇ​തി​നാ​യി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​ർ ഓ​ഫീ​സ് പോ​സ്റ്റ്‌​മോ​ർ​ട്ടം ന​ട​ത്തും. ഫെ​ബ്രു​വ​രി 23ന് ​റോ​ള​ണ്ട് പൊ​ലീ​സി​നെ വി​ളി​ച്ച് ഭാ​ര്യ ജീ​വ​നൊ​ടു​ക്കി​യ​താ​യി അ​റി​യി​ച്ചി​രു​ന്നു.


എ​ന്നാ​ൽ, ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ഭാ​ര്യ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. റോ​ള​ണ്ടി​ന്‍റെ ഭാ​ര്യ​യു​ടെ കെെ‌​യി​ലു​ള്ള മു​റി​വ് നി​ർ​ണാ​യ​ക തെ​ളി​വാ​യി മാ​റി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റോ​ള​ണ്ട് അ​റ​സ്റ്റി​ലാ​യ​ത്.