എം.​എ​സ്.​ടി. ന​മ്പൂ​രി​ക്ക് പ്ര​ണാ​മം അ​ർ​പ്പി​ച്ച് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്
Monday, October 14, 2024 10:58 AM IST
സ​ണ്ണി മാ​ളി​യേ​ക്ക​ൽ
ഡാ​ള​സ്: ഡാ​ള​സി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ അ​ഭ്യു​ദ​യ​കാം​ക്ഷി​യുമായ എം.​എ​സ്.​ടി. ന​മ്പൂ​രി​ക്ക് പ്ര​ണാ​മം നേ​ർ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്.

1932 കോ​ട്ട​യം മൂ​ത്തേ​ട​ത്ത് ഇ​ല്ല​ത്താ​ണ് ജ​നി​ച്ച​ത്. 1963ൽ ​ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​യ​ത് ക​പ്പ​ൽ മാ​ർ​ഗ​മാ​യി​രു​ന്നു.​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദ​വും പിഎ​ച്ച്ഡി ​ക​ര​സ്ഥ​മാ​ക്കി​യ എം.എ​സ്.ടി, ​അ​മേ​രി​ക്ക​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ഒ​രു അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ലെ മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ ഹെ​ഡ് ആ​യി​രി​ക്കു​മ്പോ​ൾ ആ​ണ് റി​ട്ട​യ​ർ ചെ​യ്ത​ത്. നാ​ഷ​ണ​ൽ ബു​ക്ക്സ്റ്റാ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച "പ്ര​വാ​സി​യു​ടെ തേ​ങ്ങ​ൽ' എ​ന്ന ക​വി​ത സ​മാ​ഹാ​ര​വും ധാ​രാ​ളം ലേ​ഖ​ന​ങ്ങ​ളും എം.എ​സ്.ടിയു​ടെ സം​ഭാ​വ​ന​ക​ളാ​ണ്.


ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് രൂ​പീ​ക​ര​ണ​ത്തി​ന് മു​ൻ​കൈ എ​ടു​ക്കു​ക​യും മാ​ധ്യ​മ രം​ഗ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം എ​പ്പോ​ഴും എ​ടു​ത്തു പ​റ​യു​മാ​യി​രു​ന്നു. സ​ര​സ്വ​തി ന​മ്പൂ​തി​രി ഭാ​ര്യ​യും ഡോ​ക്‌ട​ർ ഇന്ദു എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

അ​മേ​രി​ക്ക​ൻ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ ച​രി​ത്രം എ​ഴു​തു​മ്പോ​ൾ എം.എ​സ്.ടി ​ന​മ്പൂ​രി​യു​ടെ പേ​ര് സ്വ​ർ​ണ്ണ ലി​പി​ക​ളി​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ടും. ഞ​ങ്ങ​ളെ ധാ​രാ​ളം സ്നേ​ഹി​ച്ച ഗു​രു​വി​ന് പ്ര​ണാ​മ​മ​ർ​പി​കു​ന്ന​താ​യി.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സസ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കു​വേ​ണ്ടി സ​ണ്ണി മാ​ളി​യേ​ക്ക​ൽ പ്ര​സി​ഡ​ന്‍റ് ഒ​രു പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.