ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം
Thursday, July 25, 2024 4:21 PM IST
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് കൊ​ണ്ട് എ​ല്ലാ വ​ർ​ഷം ന​ട​ത്താ​റു​ള്ള ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ഈ ​വ​ർ​ഷം സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന‌​ട​ത്തി.

പ്ര​സ്തു​ത മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യും ര​ണ്ടാം സ്ഥാ​നം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യും മൂ​ന്നാം സ്ഥാ​നം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യും നേ​ടി. റ​വ ഫാ. ​ഡോ. ഐ​സ​ക്ക് ബി. ​പ്ര​കാ​ശ്‌, റ​വ. ബി​ന്നി തോ​മ​സ്‌ എ​ന്നി​വ​ർ ക്വി​സ് മാ​സ്റ്റ​ർ​സ് ആ​യി പ്ര​വ​ർ​ത്തി​ച്ചു.



ഒ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ട​വ​ക​യ്ക്ക് ജോ​യേ​ൽ മാ​ത്യു ചാ​മ്പ്യ​ൻ​സ് മോ​ർ​ഗ​ജ് ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഇ​ട​വ​ക​യ്ക്കു റോ​ബി​ൻ ആ​ൻ​ഡ് ഡോ. ​അ​ന്ന ഫി​ലി​പ്പ് സ്പോൺസ​ർ ട്രോ​ഫി​യും മു​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ട​വ​ക​യ്ക്കു ചെ​റു കാ​ട്ടൂ​ർ ഫാ​മി​ലി സ്പോ​ണ്സ​ർ ചെ​യ്ത ട്രോ​ഫി​യും സ​മ്മാ​നി​ച്ചു.




ക്വി​സ് മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം റ​വ. ഫാ. ​ബി​ന്നി ഫി​ലി​പ്പ് നി​ർ​വ​ഹി​ച്ചു. ഐ​സി​ഇ​സി​എ​ച്ച് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​മ്മി തോ​മ​സ്‌, സ്വാ​ഗ​ത പ്ര​സം​ഗ​വും ഐ​സി​ഇ​സി​എ​ച്ച് പി​ആ​ർ​ഒ ജോ​ൺ​സ​ൻ ഉ​മ്മ​ൻ ന​ന്ദി പ്ര​കാ​ശ​നം ചെ​യ്തു.

ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നൈ​നാ​ൻ വീ​ട്ടി​നാ​ൽ, എ​ബ്ര​ഹാം തോ​മ​സ്‌, ഡോ. ​അ​ന്ന ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ത്തു ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.