യു​എ​സ് വെ​ടി​വ​യ്പ്: കൊ​ല്ല​പ്പെ​ട്ട​ത് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും, അ​ക്ര​മി പി​ടി​യി​ൽ
Friday, September 6, 2024 12:52 PM IST
പി.പി. ചെറിയാൻ
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​പ​ലാ​ച്ചി ഹൈ​സ്‌​കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​ഞ്ഞു. അ​ധ്യാ​പ​ക​രാ​യ റി​ച്ചാ​ർ​ഡ് ആ​സ്പി​ൻ​വാ​ൾ, ക്രി​സ്റ്റീ​ന ഇ​റി​മി വി​ദ്യാ​ർ​ഥി​ക​ളാ​യ മേ​സ​ൺ ഷെ​ർ​മ​ർ​ഹോ​ൺ, ക്രി​സ്റ്റ്യ​ൻ ആം​ഗു​ലോ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​തേ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ14 വ​യ​സു​കാ​ര​നാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്നും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ജോ​ർ​ജി​യ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡ​യ​റ​ക്ട​ർ ക്രി​സ് ഹോ​സെ പ​റ​ഞ്ഞു.


പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30നാ​ണ് ജോ​ർ​ജി​യ​യി​ലെ അ​പ​ലാ​ച്ചി ഹൈ​സ്കൂ​ളി​ൽ വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മ​ണ​ത്തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.