ക​മ​ല ഹാ​രി​സി​ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​ ലി​സ് ചെ​നിയു​ടെ പി​ന്തു​ണ
Friday, September 6, 2024 7:57 AM IST
പി.പി. ചെ​റി​യാ​ൻ
വ​യോമിംഗ്​: വ​യോ​മിംഗിന് പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി ലി​സ് ചെ​നി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സി​ന് പ്ര​സി​ഡ​ന്‍റ് തെര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഡെ​മോ​ക്രാ​റ്റു​ക​ൾ പി​ന്തു​ണ​യി​ൽ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. ഡ്യൂ​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സാ​ൻ​ഫോ​ർ​ഡ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് പോ​ളി​സി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചെ​നി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മു​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഉ​യ​ർ​ത്തു​ന്ന അ​പ​ക​ടം കാ​ര​ണം, ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന് വോ​ട്ട് ചെ​യ്യു​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ക​മ​ല ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യും, ​ചെ​നി പ​റ​ഞ്ഞു. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വി​മ​ർ​ശി​ച്ച​തി​ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ചെ​നി മു​മ്പ് റി​പ്പ​ബ്ലി​ക്ക​ൻ കോ​ക്ക​സ് നേ​തൃ​നി​ര​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ട്രം​പ് ര​ണ്ടാം ത​വ​ണ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ നാ​ല് വ​ർ​ഷ​ത്തി​ന​പ്പു​റം അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ ശ്ര​മി​ക്കു​മെ​ന്നും ചെ​നി പ​റ​ഞ്ഞു.


"​ചെ​നി ഈ ​രാ​ജ്യ​ത്തെ സ്നേ​ഹി​ക്കു​ക​യും ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​നും ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്കും പ്ര​ഥ​മ​സ്ഥാ​നം ന​ൽ​കു​ക​യും ചെ​യ്യു​ന്ന ഒ​രു രാ​ജ്യ​സ്നേ​ഹി​യാ​ണ്' ക​മ​ല ഹാ​രി​സ് പ്ര​ചാ​ര​ണ സം​ഘം അ​ധ്യ​ക്ഷ​ൻ ജെ​ൻ ഒ ​മാ​ലി ഡി​ല​ൺ ബു​ധ​നാ​ഴ്ച രാ​ത്രി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.