മി​സി​സി​പ്പി​യി​ൽ ബ​സ് അ​പ​ക​ടം; ഏ​ഴ് പേ​ര്‍ മ​രി​ച്ചു
Wednesday, September 4, 2024 12:03 PM IST
പി.​പി. ചെ​റി​യാ​ൻ
മി​സി​സി​പ്പി: മി​സി​സി​പ്പി​യി​ലെ വാ​റ​ന്‍ കൗ​ണ്ടി​യി​ല്‍ ബ​സ് മ​റി​ഞ്ഞ് ഏ​ഴ് പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബ​സി​ന്‍റെ ട​യ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് മി​സി​സി​പ്പി​യി​ലെ വി​ക്‌​സ്‌​ബ​ർ​ഗി​ന് കി​ഴ​ക്ക് ഹൈ​വേ​യി​ൽ നി​ന്ന് ബ​സ് തെ​ന്നി മാ​റു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. വി​ക്‌​സ്ബ​ര്‍​ഗി​ലെ മെ​റി​റ്റ് ഹെ​ല്‍​ത്ത് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഒ​രാ​ള്‍ മ​രി​ച്ച​ത്. 37 യാ​ത്ര​ക്കാ​രെ പ​രി​ക്കു​ക​ളോ​ടെ വി​ക്‌​സ്ബ​ര്‍​ഗി​ലെ​യും ജാ​ക്‌​സ​ണി​ലെ​യും പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


മ​രി​ച്ച​വ​രി​ൽ ആ​റ് വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും 16 വ​യ​സു​ള്ള സ​ഹോ​ദ​രി​യും ഉ​ണ്ടെ​ന്ന് വാ​റ​ൻ കൗ​ണ്ടി കൊ​റോ​ണ​ർ ഡ​ഗ് ഹ​സ്‌​കി പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ മി​സി​സി​പ്പി ഹൈ​വേ പ​ട്രോ​ളും കൊ​മേ​ഴ്സ്യ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡി​വി​ഷ​നും അ​ന്വേ​ഷ​ണം ന​ട​ത്തും.